നഗരസഭ കെട്ടിടത്തിന് മുകളിൽ സാഹസികത; അവസാനം പോലീസിന് ഇടപെടേണ്ടി വന്നു, മുക്കത്ത് സംഭവിച്ചത്.

മുക്കം: നഗരസഭ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലായാളിയുടെ സാഹസിക പെയിന്റിങ്. സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ കരാറുകാരൻ മറുനാടൻ തൊഴിലാളിയെക്കൊണ്ട് നടത്തിച്ച പെയ്ന്റിങ് പൊലീസെത്തി നിർത്തിവെച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. നഗരസഭയുടെ രണ്ടാം നിലയിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ഒരു കയർകൊണ്ട് പോലും കെട്ടാതെയായിരുന്നു പെയ്ന്റിംഗ്. മാധ്യമ പ്രവർത്തകർ ആയ […]

ജോലിസമയം കഴിഞ്ഞെു: ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി, റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍!

തൃശൂര്‍: ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞ് ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഒല്ലൂരില്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍. വ്യാഴാഴ്ച വൈകിട്ട് നാലുമുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയാണ് ഗേറ്റ് അടഞ്ഞ് കിടന്നത്. കാരണം അന്വേഷിച്ച് നാട്ടുകാര്‍ എത്തിയപ്പോള്‍ ആദ്യം ഗേറ്റ് കേടാണെന്നു പറഞ്ഞെങ്കിലും പിന്നീടാണ് ലോക്കോപൈലറ്റ് […]

വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ പീഡനം; കോഴിക്കോട് സർവ്വകലാശാലയിൽ സംഭവിക്കുന്നത്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘട്ടനത്തെ റാഗിങായി ചിത്രീകരിച്ച് എസ്എഫ്‌ഐ പീഡിപ്പിക്കുകയാണെന്ന് ഫിസിക്കല്‍ എജ്യുക്കേന്‍ വിദ്യാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ മാനസികമായി തളര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ ചെയ്‌തേക്കാവുന്ന ഏത് കടുംകൈക്കും ഉത്തരവാദി എസ്എഫ്‌ഐയും ഇടത് സര്‍വിസ് സംഘടനകളും ആയിരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ രാട്രീയ ഇംഗിതങ്ങള്‍ക്ക് വിധേയപ്പെടാത്തതിനെ […]

കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ : മധു കൊങ്കണ റോയ്

കളമശേരി: കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ദേശീയ സാംസ്‌കാരിക വിനിമയ കൗണ്‍സില്‍ റീജിയണല്‍ ഡയറക്ടര്‍ മധു കൊങ്കണ റോയ്. രണ്ടാമത് കേരള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇപ്പോള്‍ ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ നേട്ടം മറ്റു വിദേശ […]

ദിലീപ് ഓണ്‍ലൈനിനെ പുകഴ്ത്തി മനോരമ. ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. പെയ്ഡ് ന്യൂസെന്ന് ആരോപണം!!

കൊച്ചി: ദിലീപിനെതിരെ വമ്പന്‍ ആരോപണങ്ങളാണ് ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. അമ്മയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന് സോഷ്യല്‍ മീഡിയയുടെ വലിയൊരു പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ ദിലീപിനെ ന്യായീകരിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് ദിലീപ് ഓണ്‍ലൈന്‍. പച്ചത്തെറിയും സ്ത്രി വിരുദ്ധതയും അങ്ങേയറ്റം […]